റബോണ പാസ് എന്നാൽ ഫുട്ബോൾ കാണാൻ ഗംഭിയുള്ള സ്കില്ലുകളിൽ ഒന്നാണ്. നേരെ പന്ത് കിക്ക് ചെയ്ത് ക്രോസ് ചെയ്യുന്നതിന് പകരം ഒരു കാലിന് പിറകിലൂടെ ഫ്ലിപ്പ് ചെയ്ത് മറ്റേ കാലുകൊണ്ടു കിക്ക് ചെയ്യുന്ന രീതിയാണ് റബോണ. പക്ഷെ റബോണ സ്കിൽ പുറത്തെടുത്തതിന് മഞ്ഞക്കാർഡും അടിയും കിട്ടിയിരിക്കുകയാണ് അർജന്റീനയിലെ ഒരു താരത്തിന്. അർജന്റീനൻ ക്ലബായ ബോക ജൂനിയേഴ്സ് താരം ജൂലിയോ ബുഫറിനി ആണ് എതിർ താരങ്ങളുടെ ഇടിയും ഒപ്പം മഞ്ഞക്കാർഡും വാങ്ങേണ്ടി വന്നത്.
തന്റെ മുൻ ക്ലബായ സാൻ ലൊറെൻസോയ്ക്ക് എതിരെ ആയിരുന്നു ബുഫറാനിയുടെ ബോക കളിച്ചത്. മത്സരം അവസാന നിമിഷങ്ങളിൽ എത്തിയപ്പോൾ 3-0ന് ബോക ജൂനിയേഴ്സ് മുന്നിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു റബോണ ക്രോസ് ബുഫറാനി നൽകുന്നത്. പക്ഷെ ഈ പാസ് സാൻ ലൊറെൻസോ താരങ്ങളെ പ്രകോപിപ്പിച്ചു. എതിരാളികളെ വില കുറച്ച് കാണുന്ന രീതിയായാണ് ലൊറെൻസോ താരങ്ങൾക്ക് തോന്നിയത്. എതിർ താരങ്ങൾ ഒക്കെ കൂടെ ബുഫറാനിയെ ടാക്കിൾ ചെയ്ത് വീഴ്ത്തുകയും താരവുമായി കയ്യാംകളിയിൽ എത്തുകയും ചെയ്തു.
അവസാനം സംഘർഷത്തിന് ഒടുവിൽ റഫറി കാർഡ് കൊടുത്തത് ബുഫറാനിക്ക് ആയിരുന്നു. ബുഫറാനി എതിർ താരങ്ങളെ പ്രകോപിപ്പിച്ചു എന്ന കാരണം പറഞ്ഞാണ് റഫറി മഞ്ഞക്കാർഡ് നൽകിയത്.
https://twitter.com/TNTSportsLA/status/1104567861287284736?s=19