വിജയത്തിലേക്ക് നയിച്ച് സര്‍ഫ്രാസ് അഹമ്മദും റിലീ റൂസോയും, ക്വേറ്റയ്ക്ക് സല്‍മിയ്ക്കെതിരെ ജയം

പേഷ്വാര്‍ സല്‍മിയ്ക്കെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സല്‍മിയുടെ 157 റണ്‍സ് പിന്തുടരാനിറങ്ങിയ ക്വേറ്റ ഒരു ഘട്ടത്തില്‍ 84/4 എന്ന നിലയിലായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ റിലീ റൂസോ-സര്‍ഫ്രാസ് അഹമ്മദ് കൂട്ടുകെട്ട് നേടിയ 74 റണ്‍സാണ് ടീമിന്റെ വിജയത്തിനു നിര്‍ണ്ണായകമായത്. സര്‍ഫ്രാസ് 45 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റനു കൂട്ടായി റൂസോ 30 റണ്‍സ് നേടി. ഷെയിന്‍ വാട്സണ്‍ 37 റണ്‍സും കെവിന്‍ പീറ്റേര്‍സണ്‍ 21 റണ്‍സും വിജയികള്‍ക്ക് വേണ്ടി നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സല്‍മിയെ 157 റണ്‍സിലേക്ക് എത്തിച്ചത് നായകന്‍ ഡാരെന്‍ സാമിയുടെ 19 പന്തില്‍ നേടിയ 36 റണ്‍സായിരുന്നു. സമി പുറത്താകാതെ നിന്നപ്പോള്‍ റിക്കി വെസ്സല്‍സ് 31 റണ്‍സുമായി ക്യാപ്റ്റനൊപ്പം നിലയുറപ്പിച്ചു. മുഹമ്മദ് ഹഫീസ്(31), ഡ്വെയിന്‍ സ്മിത്ത്(49) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഷെയിന്‍ വാട്സണ്‍ രണ്ടും മുഹമ്മദ് നവാസ്, ബെന്‍ ലൗഗ്ലിന്‍, രാഹത് അലി എന്നിവര്‍ ഓരോ വിക്കറ്റും വിജയികള്‍ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവില്ലിയൻ ഗോൾ വേട്ട തുടരുന്നു, ചെൽസിക്ക് ജയം
Next articleആവേശം അവസാന ഓവര്‍ വരെ, സോംനോവെയറിനെതിരെ 2 റണ്‍സ് ജയം പിടിച്ചെടുത്ത് ഐബിഎസ് റെഡ്