Site icon Fanport

ഖത്തർ പഴയ ഖത്തർ അല്ല!! ഇറാഖിന് മടങ്ങാം

ഈ ഏഷ്യൻ കപ്പിൽ കിരീടം മാത്രമാണ് ലക്ഷ്യം എന്ന് ഖത്തർ പരിശീലകൻ പറഞ്ഞതും, ഖത്തർ തന്നെ കപ്പ് ഉയത്തുമെന്ന് ബാഴ്സലോണ ഇതിഹാസം സാവി പറഞ്ഞതും ഒന്നും വെറും വാക്കായിരുന്നില്ല. ഖത്തറിന്റെ യു എ ഇയിലെ പ്രകടനങ്ങൾ അതാണ് കാണിക്കുന്നത്‌‌. ഇന്ന് പ്രീക്വാർട്ടറിൽ ഇറാഖിനെ നാട്ടിലയച്ചതോടെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഖത്തർ കൂടുതൽ അടുത്തു.

ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഖത്തർ വിജയിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ പിറന്ന ഒരു കിടിലൻ ഫ്രീകിക്ക് ആണ് വിജയ ഗോളായി മാറിയത്. ഖത്തറിന്റെ ബസാം അൽ റാവി എടുത്ത ഫ്രീകിക്കിന് മുന്നിൽ ഇറാഖിന്റെ മതിൽ മികവ് കാണിച്ചില്ല. അതുകൊണ്ട് തന്നെ ഗോൾകീപ്പർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗോൾ വീണ ശേഷം മുഴുവനായി അറ്റാക്കിലേക്ക് തിരിഞ്ഞു എങ്കിലും ഇറാഖിന് ഖത്തര വലയിൽ പന്ത് എത്തിക്കാൻ ആയില്ല. ഏഷ്യൻ കപ്പിൽ ഇതുവരെ ഒരു ഗോൾ പോലും ഖത്തർ വഴങ്ങിയിട്ടില്ല.

ഈ മത്സരത്തോടെ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായി. ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ആണ് ഖത്തർ നേരിടുക.

Exit mobile version