സിന്ധു ഫൈനലില്‍, സെമിയില്‍ പുറത്തായി സമീര്‍ വര്‍മ്മ

വേള്‍ഡ് ടൂര്‍ ഫൈനല്‍സ് 2018ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍. വനിത വിഭാഗത്തില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നപ്പോള്‍ പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ്മ സെമിയില്‍ കീഴടങ്ങി. തായ്‍ലാന്‍ഡിന്റെ റാച്ച്നോക് ഇന്റാനോണിനോട് നേരിട്ടുള്ള ഗെയിമുകളിലാണെങ്കിലും സിന്ധുവിന്റേത് പൊരുതി നേടിയ വിജയമാണ്. 21-16, 25-23 എന്ന സ്കോറിനു 54 മിനുട്ട് നീണ്ട പോരിനു ശേഷമാണ് സിന്ധുവിന്റെ വിജയം.

മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സമീറിന്റെ തോല്‍വി. ചൈനയുടെ യൂഖി ഷിയോടാണ് സമീര്‍ 68 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷം കീഴടങ്ങിയത്. ആദ്യ ഗെയിം നേടിയ ശേഷം രണ്ടാം ഗെയിമില്‍ അത്യന്തം ആവേശകമായ ചെറുത്ത് നില്പിനു ശേഷം കീഴടങ്ങിയ സമീര്‍ നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലും പിന്നോട്ട് പോയി. 21-12, 20-22, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിനു കാലിടറിയത്.

Exit mobile version