അവസാന ആറ് ഓവറില്‍ 104 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്

തുടക്കം മെല്ലെയായിരുന്നുവെങ്കിലും ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ കളി മാറ്റി മറിച്ച് മുംബൈ ഇന്ത്യന്‍സ്. ആദ്യ പത്തോവറില്‍ 62 മാത്രം നേടിയ മുംബൈ അടുത്ത പത്തോവറില്‍ 129 റണ്‍സ് നേടുകയായിരുന്നു. രോഹിത് ശര്‍മ്മയും കൈറണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യും സംഹാര താണ്ഡവമാടിയപ്പോള്‍ മുംബൈ അവസാന ആറ് ഓവറില്‍ മാത്രം 104 റണ്‍സാണ് നേടിയത്.

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഡെത്ത് ബൗളിംഗ് പദ്ധതികള്‍ പാളുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. അവസാന ഓവര്‍ എറിഞ്ഞ കൃഷ്ണപ്പ ഗൗതമിന്റെ ഓവറില്‍ 25 റണ്‍സാണ് പൊള്ളാര്‍ഡ്-പാണ്ഡ്യ കൂട്ടുകെട്ട് നേടിയത്. 18ാം ഓവറില്‍ 18 റണ്‍സും 19ാം ഓവറില്‍19 റണ്‍സുമാണ് ഈ കൂട്ടുകെട്ട് നേടിയത്.

Exit mobile version