
കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ലെ 17ാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയ ആണ് സ്വര്‍ണ്ണ കൊയ്ത് തുടര്‍ന്നത്. ഇത് ഗെയിംസിലെ ഇന്ത്യയുടെ 36ാം മെഡലാണ്.
വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 10-0 എന്ന സ്കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോളും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial