Site icon Fanport

എഫ് സി ഗോവ ഇന്ന് പൂനെയ്ക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് പൂനെയിൽ നടക്കുന്ന മത്സരത്തിൽ പൂനെ സിറ്റി എഫ് സി ഗോവയെ നേരിടും. രണ്ടാഴ്ചയോളം ഇടവേള കഴിഞ്ഞാണ് എഫ് സി ഗോവ ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ഇന്ന് വിജയിച്ചു ലീഗിൽ മുന്നോട്ട് കുതിക്കാനാകും ഗോവ ശ്രമിക്കുക. പൂനെ ആകട്ടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്.

പ്ലേ ഓഫ് ഇപ്പോഴും വളരെ ദൂരെ ആണ് എങ്കിലും തുടർവിജയങ്ങൾ അവിടെ എത്താൻ പൂനെ സിറ്റിയെ സഹായിക്കും. ഇയാൻ ഹ്യൂമിന്റെ വരവോടെ പൂനെ സിറ്റി ചെറുതായെങ്കിലും ഒരു ടീം പോലെ കളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഹ്യൂമിന്റെ ബൂട്ടുകൾ ഗോൾ കൂടെ കണ്ടെത്തി തുടങ്ങിയാൽ പൂനെ കൂടുതൽ മെച്ചപ്പെടും. കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയതാണ് പൂനെയുടെ സീസണിലെ ആദ്യ ക്ലീൻ ഷീറ്റ്.

ഡിഡിഫൻസ് തന്നെയാണ് ഇരുടീമുകളുടെയും പ്രധാന പ്രശ്നം എന്നതു കൊണ്ട് ഇന്ന് കൂടുതൽ ഗോളുകൾ പ്രതീക്ഷിക്കാം. പൂനെയുമായി കളിച്ച അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ ഗോവയ്ക്ക് കഴിഞ്ഞിരുന്നു.

Exit mobile version