
വെയിറ്റ്ലിഫ്റ്റിംഗില്‍ വീണ്ടും സ്വര്‍ണ്ണകൊയ്ത്തുമായി ഇന്ത്യ. ഇന്ന് നടന്ന 69 കിലോ വിഭാഗം വനിതകളുടെ മത്സരത്തില്‍ ഇന്ത്യയുടെ പൂനം യാദവ് ആണ് ടീമിന്റെ അഞ്ചാം സ്വര്‍ണ്ണം നേടിയത്. സ്നാച്ചില്‍ 100 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും ഉയര്‍ത്തിയ പൂനം മത്സരത്തില്‍ ആകെ ഉയര്‍ത്തിയത് 222 കിലോയായിരുന്നു.
ഇംഗ്ലണ്ടിന്റെ സാറ ഡേവിയസിന്റെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചാണ് പൂനത്തിന്റെ നേട്ടം. അവസാന ശ്രമത്തില്‍ സ്വര്‍ണ്ണത്തിനായി 128 കിലോ ഉയര്‍ത്താന്‍ സാറ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെ ഇന്ത്യന്‍ താരം സ്വര്‍ണ്ണം ഉറപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial