Site icon Fanport

നാപോളിയുടെ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി

ഇറ്റാലിയൻ ക്ലബായ നാപോളിയുടെ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി ശ്രമം തുടങ്ങി. നാപോളിയുടെ മധ്യനിരതാരം അലനെ സ്വന്തമാക്കാനാണ് ഫ്രഞ്ച് ചാമ്പ്യന്മാർ ശ്രമിക്കുന്നത്. അലന് വേണ്ടി നാപോളിയുടെ മുന്നിൽ 80 മില്യൺ യൂറോയുടെ ഓഫർ പിഎസ്ജി വെച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാസ്കോ ഡാ ഗമയിൽ നിന്നും 2012 ലാണ് അലൻ ഇറ്റലിയിലെത്തിയത്. ഉദിനെസിലെ അലന്റെ പ്രകടനം യൂറോപ്പ്യൻ ടീമുകളുടെ ശ്രദ്ധയാകർഷിച്ചു. 2015 ൽ ആഴ്‌സണൽ, ബൊറൂസിയ ഡോർട്ട്മുണ്ട്, എന്നി ക്ലബ്ബുകൾ തഴഞ്ഞ് താരം നാപോളിയിലെത്തി. കംപ്ലീറ്റ് മിഡ്ഫീൽഡർ എന്നറിയപ്പെടുന്ന അലനെ സ്വന്തമാക്കാൻ പിഎസ്ജി കഴിഞ്ഞ സീസണിലെ ശ്രമം തുടങ്ങിയിരുന്നു.

Exit mobile version