പി എസ് ജിയുമായും റയലുമായും കരാർ ധാരണയിൽ എത്തി എന്ന് എമ്പപ്പെയുടെ അമ്മ!!!

ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ വാർത്തയായി മാറിയിരിക്കുന്ന എമ്പപ്പെ ട്രാൻസ്ഫർ എന്താകുമെന്ന് അറിയാൻ ഏവരും കാത്തിരിക്കുകയാണ്. എമ്പപ്പെയുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ എമ്പപ്പയുടെ ഏജന്റും മാതാവുമായ ഫയ്സ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. കൊറ പ്ലസിന് നൽകിയ അഭിമുഖത്തിൽ തങ്ങൾ പി എസ് ജിയുമായും റയൽ മാഡ്രിഡുമായും കരാർ ധാരണയിൽ എത്തി എന്ന് എമ്പപ്പയുടെ അമ്മ പറഞ്ഞു.

പി എസ് ജിയുടെ കരാറും റയൽ മാഡ്രിഡിന്റെ കരാറും ഏകദേശം ഒരുപോലെയാണ് എന്ന് ഫയ്സ പറയുന്നു. റയൽ മാഡ്രിഡ് ഞങ്ങൾക്ക് ഇമേജ് റൈറ്റ്സ് പൂർണ്ണമായും നൽകുന്നുണ്ട്. പി എസ് ജി ആകട്ടെ അതിനു പകരം അതിനു തുല്യമാകുന്ന പണവും നൽകുന്നു. ഞങ്ങൾ രണ്ട് പേർ നൽകിയ കരാറിലും തൃപ്തരാണ്. ഇനി കാര്യങ്ങൾ എമ്പപ്പെ ആണ് തീരുമാനിക്കുക. ഫയ്സ പറഞ്ഞു.

ഈ വാരം അവസാനിക്കുന്നതോടെ എമ്പപ്പെ താൻ ഏത് ക്ലബിൽ പോകും എന്ന് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലിലേക്ക് പോകും എന്ന് പ്രതീക്ഷിച്ചിരുന്ന എമ്പപ്പെ ഇപ്പോൾ യുടേൺ എടുക്കുക ആണെന്ന് സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.