ലോകകപ്പിൽ ഇന്ന് പി എസ് ജിയുടെ ദിവസം

റഷ്യയിൽ ഇന്ന് ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ ദിനമായിരുന്നു. ഇന്ന് 2 മത്സരങ്ങളിലായി പിറന്ന 10 ഗോളുകളിൽ അഞ്ച് ഗോളുകളും പി എസ് ജി താരങ്ങളുടെ വകയായിരുന്നു. ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടിയപ്പോൾ പി എസ് ജി താരമായ എമ്പപ്പെ ഫ്രാൻസിനായി രണ്ട് ഗോളുകൾ നേടി മാൻ ഓഫ് ദി മാച്ചായിരുന്നു. എതിർ ഭാഗത്ത് ഒരു ഗംഭീര സ്ട്രൈക്കുമായി അർജന്റീനയ്ക്ക് പ്രതീക്ഷ കൊടുത്ത ഡി മറിയയും പി എസ് ജി താരമായിരുന്നു.

രണ്ടാമത്തെ മത്സരത്തിൽ ഉറുഗ്വേയെ വിജയത്തിൽ എത്തിച്ച രണ്ട് ഗോളുകളും പി എസ് ജി സ്ട്രൈക്കറായ കവാനിയുടെ വക ആയിരുന്നു. ഇന്നത്തെ അഞ്ചു ഗോളുകൾ വന്നതോടെ പി എസ് ജി താരങ്ങൾ ഈ ലോകകപ്പിൽ നേടിയ ഗോളുകളുടെ എണ്ണം 9 ആയി. റയൽ മാഡ്രിഡ് ബാഴ്സ ക്ലബുകളും ഒമ്പത് വീതം ഗോളുകളാണ് ഈ ലോകകപ്പിൽ ഇതുകരെ നേടിയത്. ഈ മൂന്ന് ക്ലബിലെ താരങ്ങൾ നേടിയതിനേക്കാൾ ഗോളുകൾ വേറൊരു ക്ലബിലെ താരങ്ങളും ഈ ലോകകപ്പിൽ നേടിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version