Site icon Fanport

റഷ്യയിൽ നിന്നും അർജന്റീനിയൻ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി

റഷ്യയിൽ നിന്നും അർജന്റീനിയൻ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ മധ്യനിരതാരം ലിയാൻഡ്രോ പരിയോസിനെയാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി നോട്ടമിട്ടിരിക്കുന്നത്. പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും പരിയോസിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഫാബ്രിഗാസ് മൊണോക്കോയിലേക്ക് പോയതിനു പിന്നാലെ ചെൽസി താരത്തിനായി ശ്രമിച്ചെങ്കിലും പിഎസ്ജി മുന്നിലെത്തുകയായിരുന്നു.

അർജന്റീനയ്ക്ക് വേണ്ടി 9 മത്സരങ്ങളിൽ പരിയോസ് ബൂട്ടണിഞ്ഞിട്ടുണ്ട്. റഷ്യയിലേക്ക് ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെട്ട 35 അംഗ സ്‌ക്വാഡിൽ ഉൾപ്പെട്ടെങ്കിലും അവസാന ഇരുപത്തിമൂന്നിൽ എത്താനായില്ല. ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി അർജന്റീനിയൻ താരത്തെ ടീമിലെത്തിച്ച് മധ്യനിര ശക്തമാക്കാനാണ് പിഎസ്ജി പരിശീലകൻ തോമസ് ടൂഹലിന്റെ ശ്രമം.

Exit mobile version