Site icon Fanport

ലയണൽ മെസ്സി ഇന്ന് പി എസ് ജിക്ക് ആയി അരങ്ങേറും

മെസ്സിയുടെ പി എസ് ജി അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കും. ഇന്ന് ലീഗിൽ റൈംസിനെ നേരിടാനുള്ള പി എസ് ജി സ്ക്വാഡിൽ ലയണൽ മെസ്സി ഉൾപ്പെട്ടിട്ടുണ്ട്‌. താരം ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് പോചടീനോ നൽകുന്ന സൂചനകൾ. രണ്ടാഴ്ച മുമ്പ് തന്നെ ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയിരുന്നു എങ്കിലും താരം മാച്ച് ഫിറ്റ് അല്ലാത്തതിനായി ഇതുവരെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. മെസ്സി ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിന്റെ ജേഴ്സിയിൽ ഇറങ്ങുന്ന ആദ്യ മത്സരമാകും ഇത്.

ബാഴ്സലോണയിൽ നിന്ന് അപ്രതീക്ഷിതമായ നീക്കത്തിലൂടെ ആയിരുന്നു മെസ്സി പി എസ് ജിയിൽ എത്തിയത്. മെസ്സി മാത്രമല്ല നെയ്മർ, എമ്പപ്പെ എന്നിവരും ഇന്നത്തെ പി എസ് ജി സ്ക്വാഡിൽ ഉണ്ട്. എമ്പപ്പെ ക്ലബ് വിടണം എന്ന് ആവശ്യപ്പെടുന്നുണ്ട് എങ്കിലും ഇന്ന് എമ്പപ്പെയെ കളിപ്പിക്കാൻ തന്നെയാണ് പി എസ് ജിയുടെ തീരുമാനം. എമ്പപ്പെ കൂടെ ഇറങ്ങുക ആണെങ്കിൽ ഏതു ഫുട്ബോൾ ആരാധകനും ആഗ്രഹിച്ച നെയ്മർ, മെസ്സി, എമ്പപ്പെ ത്രയത്തെ ഇന്ന് കാണാ‌ൻ കഴിയും. ഇന്നത്തെ മത്സരം ഇന്ത്യയിൽ ഒരു ചാനലും ടെലികാസ്റ്റ് ചെയ്യുന്നില്ല എന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശ നൽകും. എങ്കിലും ഓൺലൈൻ സ്ട്രീമിങ് വഴി മത്സരം കാണാൻ ഫുട്ബോൾ ആരാധകർ ഒരുങ്ങി കഴിഞ്ഞു‌. ഇന്ന് രാത്രി 12.15നാണ് മത്സരം.

Exit mobile version