Site icon Fanport

അവസാന നിമിഷ ഗോളിൽ വിജയവുമായി പി എസ് ജി, ഹകീമിക്ക് ഇരട്ട ഗോളുകൾ

ലയണൽ മെസ്സി ഇല്ലാതിരുന്ന മത്സരത്തിൽ മെറ്റ്സിനെ പരാജയപ്പെടുത്തി പി എസ് ജി അവരുടെ മികച്ച പ്രകടനങ്ങൾ തുടരുകയാണ്. ഇന്ന് അച്റഫ് ഹകീമിയുടെ ഇരട്ട ഗോളുകളാണ് പി എസ് ജിക്ക് ജയം നൽകിയത്. ഇതിൽ രണ്ടാമത്തെ ഗോൾ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ ആയിരുന്നു. ഈ ഗോളോടെ 2-1ന്റെ വിജയം സ്വന്തമാക്കാൻ പി എസ് ജിക്ക് ആയി. മത്സരത്തിന്റെ തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ ആയിരുന്നു ഹകീമിയുടെ ആദ്യ ഗോൾ.

ഈ ഗോളിന് 39ആം മിനുട്ടിൽ കൊയാടെയിലൂടെ പി എസ് ജി മറുപടി നൽകി. കളി 1-1 എന്ന നിലയിൽ അവസാനിക്കാൻ പോകുന്നതിനിടയിൽ രണ്ട് മെറ്റ്സ് താരം ബ്രോൺ ചുവപ്പ് കണ്ട് പുറത്ത് പോയി. പിന്നാലെ പരിശീലകൻ അന്റൊണെറ്റിയും ചുവപ്പ് കണ്ടു. കളിയുടെ അവസാന നിമിഷത്തിൽ നെയ്മർ ആണ് ഹകീമിയെ കണ്ടെത്തിയത്. ഈ വിജയത്തോടെ പി എസ് ജിക്ക് 7 മത്സരങ്ങളിൽ നിന്ന് 21 പോയിന്റായി. കളിച്ച എല്ലാ ലീഗ് മത്സരങ്ങളും ജയിക്കാൻ പി എസ് ജിക്ക് ആയിട്ടുണ്ട്.

Exit mobile version