Site icon Fanport

പൊരുതി കയറി പി എസ് ജിക്ക് ആറാം ജയം

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോടേറ്റ പരാജയം മറന്ന് ഇന്ന് ഫ്രഞ്ച് ലീഗിൽ ഇറങ്ങിയ പി എസ് ജി റെന്നെസിനോട് പൊരുതി ജയിച്ചു. ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു റെന്നസിനെതിരെ പി എസ് ജി 3-1 എന്ന സ്കോറിന് ജയിച്ചത്. 11ആം മിനുട്ടിൽ റാബിയോ വഴങ്ങിയ സെൽഫ് ഗോളാണ് തുടക്കത്തിൽ തന്നെ ഫ്രഞ്ച് ചാമ്പ്യന്മാരെ സമ്മർദ്ദത്തിൽ ആക്കിയത്.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഒരു ക്ലാസ് സ്ട്രൈക്കിലൂടെ ഡിമറിയ പി എസ് ജിക്ക് സമനില നേടിക്കൊടുത്തു. 61ആം മിനുട്ടിൽ മുനിയർ പി എസ് ജിയെ മുന്നിലും എത്തിച്ചു. നെയ്മറിന്റെ പാസിൽ നിന്നായിരുന്നു മുനിയറിന്റെ ഗോൾ. 81ആം മിനുട്ടിൽ ചൗങ് മോടിംഗ് ആണ് പി എസ് ജി ജയം ഉറപ്പിച്ച നാലാം ഗോൾ നേടിയത്‌. ചൗങിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

ജയത്തോടെ പി എസ് ജി ആറ് മത്സരങ്ങളിൽ നിന്നായി 18 പോയന്റുആയി ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തി.

Exit mobile version