Site icon Fanport

400 മീറ്ററിൽ ഇന്ത്യയുടെ പ്രിയ മോഹന്‍ ഫൈനലില്‍, സുമിയ്ക്ക് യോഗ്യതയില്ല

നൈറോബിയിലെ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 400 മീറ്റര്‍ വനിതകളുടെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പ്രിയ മോഹന്‍. മൂന്നാം ഹീറ്റ്സിൽ നാലാം സ്ഥാനം മാത്രമാണ് താരം നേടിയതെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയവരിൽ ആദ്യ നാല് സ്ഥാനത്തിൽ ഒരാളായിരുന്നു പ്രിയ. 53.79 എന്ന സമയം നേടിയാണ് പ്രിയയുടെ യോഗ്യത.

മറ്റൊരു താരം സുമിയ്ക്ക് എന്നാൽ യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റിൽ സുമി അഞ്ചാം സ്ഥാനവും ആകെ മത്സരാര്‍ത്ഥികളിൽ 12ാം സ്ഥാനവുമാണ് സുമിയുടെ നേട്ടം.

Exit mobile version