Site icon Fanport

അലയന്‍സിനെ എറിഞ്ഞിട്ട് പ്രേംജിത്ത്, ആറ് വിക്കറ്റ് നേട്ടം സാബ് ഇന്റീരിയേഴ്സിന് നല്‍കിയത് സെമി സ്ഥാനം

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ മികച്ച വിജയവുമായി സാബ് ഇന്റീരിയേഴ്സ്. പ്രേംജിത്തിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ അലയന്‍സിനെ വീഴ്ത്തിയാണ് സാബ് ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നത്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് 16.2 ഓവറില്‍ 76 റണ്‍സിന് ഓള്‍ഔട്ട് ആയി. പത്തോവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് സാബ് ജയം സ്വന്തമാക്കിയത്.

32 പന്തില്‍ 46 റണ്‍സ് നേടിയ സിഎസ് അക്ഷയ് ആണ് ബാറ്റിംഗില്‍ സാബ് ഇന്റീരിയേഴ്സിന് വിജയം ഒരുക്കിയത്. ജിത്തു ബാബുജി 13 റണ്‍സ് നേടി.

നേരത്തെ 2.2 ഓവറില്‍ 4 റണ്‍സ് മാത്രം വിട്ട് നല്‍കി 6 വിക്കറ്റ് നേടിയ പ്രേംജിത്തിന്റെ പ്രകടനമാണ് അലയന്‍സിന്റെ നടുവൊടിച്ചത്. 61/3 എന്ന നിലയില്‍ 12 ഓവര്‍ പൂര്‍ത്തിയാക്കിയ അലയന്‍സ് അടുത്ത ഏതാനും ഓവറുകള്‍ക്കുള്ളില്‍ 15 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു. 21 റണ്‍സ് നേടിയ അശ്വിന്‍ ശേഷാദ്രിയാണ് ടീമിന്റെ ടോപ് സ്കോറര്‍.

Exit mobile version