Site icon Fanport

പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ ഒരുക്കമാണെന്ന് ബാഴ്സലോണ താരം

ഒരിക്കൽ കൂടെ പ്രീമിയർ ലീഗിൽ കളിക്കാൻ താൻ തയ്യാറാണെന്ന് ബാഴ്സലോണയുടെ ഡിഫൻഡർ തോമസ് വെർമാലെൻ. പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്ന് ഓഫറുകൾ വരികയാണെങ്കിൽ പരിഗണിക്കും എന്നും ബെൽജിയൻ ഡിഫൻഡർ പറഞ്ഞു. ബാഴ്സയിൽ നാലു വർഷമായി വെർമാലെൻ കളിക്കുന്നു എങ്കിലും അവിടെ കൂടുതൽ അവസരങ്ങൾ വെർമാലെന് ലഭിക്കുന്നില്ല. ഒപ്പം അദ്ദേഹത്തിന്റെ നിരന്തരമായുള്ള പരിക്കും കരിയറിന് തിരിച്ചടിയാണ്.

ബാഴ്സലോണയിൽ അവസരം ലഭിക്കാത്തതിൽ പരാതി ഒന്നും ഇല്ലായെന്ന് താരം പറഞ്ഞു. എന്തുകൊണ്ടാണ് അവസരം ലഭിക്കാത്തത് എന്ന് തനിക്ക് അറിയാമെന്നും താരം പറയുന്നു. 2014ൽ ആഴ്സണലിൽ നിന്നായിരുന്നു വെർമാലെൻ ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയിൽ എത്തിയ ശേഷം ലോണിൽ ഒരു വർഷം റോമയിലും താരം കളിച്ചു.

Exit mobile version