Site icon Fanport

പ്രീ സീസണിൽ പിഴച്ച് ബാഴ്സലോണ, സാൽസ്ബർഗിനോട് പരാജയം

പ്രീ സീസണിൽ ആദ്യ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണയെ ആസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗ് പരാജയപ്പെടുത്തിയത്. ബാഴ്സലോണക്ക് വേണ്ടി മാർട്ടിൻ ബ്രെയ്ത്വൈറ്റ് ഗോളടിച്ചപ്പോൾ ലൂക്ക സുസിചും ബ്രെൻഡൻ ആരോൺസണും സാൽസ്ബർഗിനായി സ്കോർ ചെയ്തു.

പ്രീ സീസണിൽ ജിംനാസ്റ്റിക്,ജിറോണ,സ്റ്റട്ട്ഗാർട്ട് എന്നീ ടീമുകളോട് ജയിച്ച ബാഴ്സലോണക്ക് ആസ്ട്രിയൻ ചാമ്പ്യന്മാരോട് പരാജയമേറ്റുവാങ്ങേണ്ടി വന്നു. ആദ്യ പകുതിക്ക് മുൻപ് സുസിചിന്റെ ഗോളിലൂടെ സാൽസ്ബർഗ് ലീഡ് നേടി. എന്നാൽ 82ആം മിനുട്ടിൽ ബാഴ്സലോണ സമനില പിടിച്ചു‌. പക്ഷേ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നെങ്കിലും 90ആം മിനുട്ടിൽ ആരോൺസണിന്റെ ഗോളിലൂടെ സാൽസ്ബർഗ് ജയം നേടി. ജോവാൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിന്തിരെയാണ് ബാഴ്സലോണയുടെ അവസാന പ്രീ സീസൺ മത്സരം. ലാ ലീഗയിൽ റയൽ സോസിദാദിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ‌ മത്സരം‌.

Exit mobile version