Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് ഉടമ സെർബിയയിൽ അറസ്റ്റിൽ!!!

കേരള ബ്ലാസ്റ്റേഴ്സ് ഉടമയായ നിമഗദ പ്രസാദ് അറസ്റ്റിൽ. തെലുഗു മാധ്യമങ്ങളാണ് പ്രമുഖ വ്യവസായി കൂടിയായ നിമഗദ പ്രസാദ് അറസ്റ്റിലായതായ വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. സെർബിയയിൽ ഉള്ള നിമഗദ പ്രസാദ് അവസാന രണ്ട് ദിവസമായി അവിടെ കസ്റ്റഡിയിലാണ്. ബെൽഗ്രേഡ് പോലീസാണ് പ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സെർബിയയിൽ ഉള്ള ബിസിനസ് ഇടപാടുകളിൽ ഉള്ള പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ആന്ധ്രാപ്രദേശിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെർബിയയിൽ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു പ്രസാദ്. ഇദ്ദേഹത്തിന്റെ മോചനത്തിനായി വിദേശകാര്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

Exit mobile version