നിസ്സാരം, രണ്ടാം റാങ്കുകാരനെ വീഴ്ത്തി പ്രണോയ്, ഇനി ലക്ഷ്യ സെന്നുമായി പോരാട്ടം

Sports Correspondent

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ്സ് 2022ൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയ്ക്ക് വമ്പന്‍ വിജയം. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും രണ്ട് തവണ ലോക ചാമ്പ്യനുമായി കെന്റ മൊമോട്ടയെ നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് അട്ടിമറിച്ചത്. ഇതിന് മുമ്പ് എട്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോളും വിജയം ജപ്പാന്‍ താരത്തിനൊപ്പമായിരുന്നു. സ്കോര്‍: 21-17, 21-16.

എച്ച്എസ് പ്രണോയ് പ്രീക്വാര്‍ട്ടറിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെയാണ് നേരിടുക. പുരുഷ സിംഗിള്‍സിൽ ഈ രണ്ട് താരങ്ങളാണ് ഇന്ത്യന്‍ നിരയിൽ നിന്ന് ഇനി ടൂര്‍ണ്ണമെന്റിൽ അവശേഷിക്കുന്നത്.