വനിത ഡബിള്‍സ് സഖ്യം ക്വാര്‍ട്ടറില്‍, സിംഗിള്‍സില്‍ പ്രണോയ്‍യും പുറത്ത്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക ആശ്വാസമായി വനിത ഡബിള്‍സ് സഖ്യം. വനിത ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 21-17, 16-21, 21-19 എന്ന സ്കോറിനു 68 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കി ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു വനിത സംഘം ക്വാര്‍ട്ടറിലെത്തുന്നത്.

അതേ സമയം പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 12-21, 21-15, 15-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക റാങ്കിംഗില്‍ 20ാം സ്ഥാനത്തുള്ള കാന്റാഫോണ്‍ വാംഗ്ചാരോനോടാണ് പ്രണോയ്‍യുടെ പരാജയം.