ഇന്ത്യന്‍ താരങ്ങളുടെ ത്രില്ലര്‍ പോരാട്ടത്തിൽ ലക്ഷ്യ സെന്നിനെ വീഴ്ത്തി പ്രണോയ് ക്വാര്‍ട്ടറിൽ

Sports Correspondent

ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ ലക്ഷ്യ സെന്നിനെ വീഴ്ത്തി എച്ച് എസ് പ്രണോയ്. വിജയത്തോടെ പ്രണോയ് ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനില്‍ കടന്നു. 75 മിനുട്ട് നീണ്ട മത്സരത്തിൽ 17-21, 21-16, 21-17 എന്ന സ്കോറിനാണ് പ്രണോയ് വിജയം പിടിച്ചെടുത്തത്.

ലോക റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ചൈനയുടെ ജുന്‍ പെഗ് ഷാവോയാണ് ക്വാര്‍ട്ടറിൽ പ്രണോയിയുടെ എതിരാളി. 5ാം റാങ്കുകാരന്‍ സി ജിയ ലീയെ കീഴടക്കിയാണ് ചൈനീസ് താരം ക്വാര്‍ട്ടറിലെത്തിയത്.