Site icon Fanport

റൊണാൾഡോയില്ലാതിരുന്നിട്ടും നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം

ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ നേഷൻസ് ലീഗിന് ഇറങ്ങിയ പോർച്ചുഗലിന് ജയം. പോളണ്ടിനെയാണ് പോർച്ചുഗൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണു മികച്ച പ്രകടനം പുറത്തെടുത്ത് പോർച്ചുഗൽ ജയം സ്വന്തമാക്കിയത്.

പോർച്ചുഗലിന് വേണ്ടി ബെർണാർഡോ സിൽവയും ആന്ദ്രേ സിൽവയും ഗോളുകൾ നേടിയപ്പോൾ ഗ്ലികിന്റെ സെൽഫ് ഗോളും പോർച്ചുഗലിന്റെ തുണക്കെത്തി. പോളണ്ടിന് വേണ്ടി പിയടെകും ബ്ലസ്സിസോകോസ്‌കിയുമാണ് ഗോളുകൾ നേടിയത്. ഇതോടെ കളിച്ച രണ്ട് നേഷൻസ് കപ്പ് മത്സരങ്ങളിൽ ജയിക്കാനും പോർചുഗലിനായി.

Exit mobile version