Site icon Fanport

കൊറോണ പ്രശ്നമാണ്, വൻ പണം നൽകി പോഗ്ബയെ യുവന്റസ് വാങ്ങില്ല

കൊറോണ സാമ്പത്തികമായി വളരെയധികം ബാധിച്ചതിനാൽ യുവന്റസിന്റെ ആ വലിയ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ല‌. ഈ സീസൺ അവസാനത്തോടെ പോൾ പോഗ്ബയെ എന്തു വില കൊടുത്തും സ്വന്തമാക്കണം എന്നായിരുന്നു യുവന്റസിന്റെ ആഗ്രഹം. എന്നാൽ ആ ആഗ്രഹങ്ങളൊക്കെ തകരുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ പോഗ്ബയ്ക്ക് വേണ്ടിയുള്ള ഓഫർ സമർപ്പിക്കണ്ട എന്നാണ് യുവന്റസ് തീരുമാനിച്ചിരിക്കുന്നത്.

ഇനി താരങ്ങളെ നൽകി പോഗ്ബയെ സ്വന്തമാക്കാൻ കഴിയുമോ എന്നാകും യുവന്റസിന്റെ ശ്രമം. എന്നാൽ യുവന്റസിലെ ഒരു താരവും പോഗ്ബയ്ക്ക് പകരമാകില്ല എന്നാണ് യുണൈറ്റഡ് കരുതുന്നത്. അതുകൊണ്ട് തന്നെ പോഗ്ബ യുണൈറ്റഡിൽ തുടരാൻ ആണ് സാധ്യത. അടുത്ത സീസണിൽ പോഗ്ബയും ബ്രൂണോയും ചേർന്ന് കളിക്കുന്നത് കാണാൻ യുണൈറ്റഡ് ആരാധകർക്ക് ആകും എന്നതും യുണൈറ്റഡ് ആരാധകരെയും സന്തോഷിപ്പിക്കും.

Exit mobile version