Site icon Fanport

പോഗ്ബയ്ക്ക് താല്പര്യമില്ല എങ്കിൽ ക്ലബിൽ നിർത്തരുത് എന്ന് ഇബ്രാഹിമോവിച്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയെ ക്ലബ് വിൽക്കണമെന്ന് അഭിപ്രായവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇബ്രാഹിമോവിച്. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനല്ല എന്നാണ് വാർത്തകൾ വരുന്നത്. അങ്ങനെ ആണെങ്കിൽ പോഗ്ബയെ വിൽക്കുകയാണ് ക്ലബ് ആദ്യം ചെയ്യേണ്ടത് എന്ന് ഇബ്രാഹിമോവിച് പറഞ്ഞു. ക്ലബിൽ നിൽക്കാൻ താല്പര്യമില്ലാത്തവരെ ക്ലബിൽ നിർത്തുന്നത് ടീമിന് ഗുണം ചെയ്യില്ല എന്നും ഇബ്ര പറഞ്ഞു.

ഒരു താരത്തിന് ടീമിനോട് താല്പര്യമില്ല എങ്കിൽ അവരുടെ നൂറു ശതമാനവും ഒരിക്കളും ക്ലബിൽ കിട്ടില്ല. സ്ലാട്ടാൻ പറഞ്ഞു. പോഗ്ബയെ കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താല്പര്യമുള്ള ആരെയെങ്കിലും സൈൻ ചെയ്യണമെന്നും ഇബ്രാഹിമോവിച് പറഞ്ഞു. ക്ലബിൻ ഇത് അത്ര എളുപ്പം പരിഹരിക്കാനാകുന്ന പ്രശ്നമല്ലെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.

Exit mobile version