Site icon Fanport

പോഗ്ബയെ വാങ്ങാൻ ഒരുങ്ങി യുവന്റസ് 80 മില്യണും ഒരു താരത്തെയും വാഗ്ദാനം ചെയ്യും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയെ തിരികെ ടീമിലേക്ക് എത്തിക്കാൻ ഉള്ള ഒരുക്കത്തിലാണ് ഇറ്റാലിയ ചാമ്പ്യന്മാരായ യുവന്റസ്‌. പോഗ്ബയ്ക്ക് വേണ്ടി വലിയ വാഗ്ദാനം ആണ് യുവന്റസ് നൽകുന്നത്. 80 മില്യണും ഒപ്പം ഒരു താരത്തെയും യുണൈറ്റഡിന് പോഗ്ബയ്ക്ക് പകരമായി നൽകാൻ യുവന്റസ് തയ്യാറാണ്. മധ്യനിരയിലെ റാബിയോ അല്ലെങ്കിൽ റാംസി എന്നീ താരങ്ങളെ നൽകാം എന്നാണ് യുവന്റസ് പറയുന്നത്.

എന്നാൽ പോഗ്ബയെ വാങ്ങേണ്ടവർ 100 മില്യൺ എങ്കിലും നൽകണം എന്നാണ് യുണൈറ്റഡിന്റെ തീരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസാന കുറേ കാലമായി പരിക്ക് കാരണം പോഗ്ബ കളിക്കുന്നില്ല. ടീം വിടണമെന്ന് പോഗ്ബ നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. പോഗ്ബയുടെ ഏജന്റും താരം ക്ലബ് വിടുമെന്ന് പറഞ്ഞിട്ടുണ്ട്. യുവന്റസിൽ നിന്നായിരുന്നു താരം യുണൈറ്റഡിലേക്ക് എത്തിയത്.

Exit mobile version