ഘാനക്ക് വേണ്ടി കളിക്കാൻ ഇനാകി വില്യംസും തരീഖ് ലാപ്റ്റിയും തയ്യാർ, ലോകകപ്പിന് ഇറങ്ങുന്ന ഘാന ടീം അതിശക്തം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കും എന്നതിനാൽ പൈതൃക ബന്ധമുള്ള രാജ്യത്തേക്ക് കൂട് മാറുന്ന യൂറോപ്പിലെ ആഫ്രിക്കൻ വംശജരായ താരങ്ങളുടെ രീതി തുടരുന്നു. ഇംഗ്ലണ്ടിന് ആയി യൂത്ത് തലത്തിൽ അണ്ടർ 19, 21 എന്നീ വിഭാഗങ്ങളിൽ മത്സരിച്ച ബ്രൈറ്റന്റെ യുവതാരം തരീഖ് ലാപ്റ്റിയാണ് ഇംഗ്ലണ്ട് വിട്ട് ഘാനക്ക് ആയി കളിക്കാൻ തീരുമാനിച്ച പുതിയ താരം. നേരത്തെ തന്നെ ഇനി മുതൽ ഇംഗ്ലണ്ടിന്റെ അണ്ടർ 21 തലങ്ങളിൽ തന്നെ പരിഗണിക്കേണ്ടത് ഇല്ല എന്നു താരം അറിയിച്ചിരുന്നു. താരത്തിന്റെ മാതാപിതാക്കൾ ഘാനൻ വംശജർ ആണ്

Screenshot 20220706 173446

അച്ഛൻ അഹ്മദ് നിലവിൽ ഘാനയുടെ ഉപദേശകനും മുൻ ബ്രൈറ്റൻ പരിശീലകനും ആയ ക്രിസ് ഹ്യൂറ്റൻ എന്നിവരാണ് താരം ഘാന തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. നേരത്തെ അത്ലറ്റികോ ബിൽബാവോയുടെ സൂപ്പർ താരവും സ്പാനിഷ് ടീം അംഗവും ആയ ഇനാകി വില്യംസ്, സൗതാപ്റ്റണിന്റെ പ്രതിരോധ താരം മുഹമ്മദ് സലിസു, ഹാമ്പർഗിന്റെ സ്റ്റീഫൻ അംബ്രോസിയസ്, റാൻസ്ഫോർഡ് യബോഹ, ടാംസ്റ്റാഡിന്റെ പാട്രിക് ഫെയ്ഫർ, ബ്രിസ്റ്റൽ സിറ്റിയുടെ അന്റോണിയോ സെമനിയോർ എന്നിവരും ഘാനക്ക് ആയി കളിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ അതിശക്തമായ ടീമിനെ ആവും ഘാന ലോകകപ്പിന് ഇറക്കുക.

Img 20220706 Wa0106 01

ഇതിനു പുറമെ ആഴ്‌സണലിന്റെ യുവ മുന്നേറ്റനിര താരവും ഇംഗ്ലണ്ട് യൂത്ത് ടീം അംഗവും ആയ എഡി എങ്കിതിയ, ചെൽസിയുടെ ഇംഗ്ലണ്ട് യൂത്ത് ടീം അംഗം കലം ഹഡ്സൺ ഒഡോയ് എന്നിവരും ഉടൻ ഘാന ടീമിന് ആയി കളിക്കാൻ തീരുമാനിക്കും എന്നാണ് സൂചനകൾ. ഇവർക്ക് പുറമെ ലോകത്ത് അങ്ങോളം ഇങ്ങോളം ഘാനക്ക് ആയി കളിക്കാൻ താൽപ്പര്യമുള്ള നല്ല താരങ്ങളെ തങ്ങൾ ടീമിൽ എത്തിക്കും എന്നാണ് താരങ്ങൾ ടീമിൽ എത്തിയത് പ്രഖ്യാപിച്ചതിനു ഒപ്പം ഘാന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചത്. ഇനിയും യൂറോപ്യൻ ടീമുകളിൽ ഇടം പിടിക്കാത്ത ആഫ്രിക്കൻ താരങ്ങൾ തങ്ങളുടെ പൈതൃക ടീമിന് ആയി കളിക്കാൻ ഇറങ്ങും എന്നാണ് സൂചന. ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ഉറുഗ്വേ, പോർച്ചുഗൽ, ദക്ഷിണ കൊറിയ എന്നിവർക്ക് ഒപ്പം ആണ് ഘാനയുടെ സ്ഥാനം.