Site icon Fanport

പ്രീമിയർ ലീഗ് ക്ലബുകൾ നാളെ മുതൽ ചെറു സംഘമായി പരിശീലനം നടത്തും

പ്രീമിയർ ലീഗ് ക്ലബുകൾ പരിശീലനത്തിലേക്ക് മടങ്ങുന്നതിന്റെ പുതിയ പ്രോട്ടോക്കോൾ അംഗീകരിച്ചു. നാളെ മുതൽ മുഴുവൻ ക്ലബുകൾക്കും ചെറിയ സംഘങ്ങളായി പരിശീലനം നടത്താൻ ആകും. കഴിഞ്ഞ ദിവസം മുഴുവൻ പ്രീമിയർ ലീഗ് ക്ലബുകളും കൊറോണ പരിശോധന പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടും കൊറോണ പരിശോധന ഉണ്ടാകും.

ഇന്ന് നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ വീഡിയോ കോൺഫറൻസിലാണ് പരിശീലനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ധാരണയായത്. അവസാന ആഴ്ചയിൽ താരങ്ങൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചിരുന്നു. ഇനി പരിശീലകരുടെ കീഴിൽ തന്നെ ട്രെയിനിങ് നടത്താം. ജൂൺ 19ന് എങ്കിലും ലീഗ് പുനരാരംഭിക്കാൻ ആണ് ക്ലബുകൾ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ഈ വരുന്ന വെള്ളിയാഴ്ച ചർച്ച നടത്തി തീരുമാനം എടുക്കും.

Exit mobile version