ആൻഫീൾഡിൽ സമനില വഴങ്ങി ലിവർപൂൾ, കിരീട പോരിൽ സിറ്റിയെ സഹായിച്ച് ടോട്ടൻഹാം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ലിവർപൂളിന് വലിയ തിരിച്ചടി. ലീഗിൽ ഈ വർഷം ആദ്യമായി ആൻഫീൽഡിൽ ജയം കാണാൻ ആവാതിരുന്നതോടെ ലിവർപൂളിന്റെ ലീഗ് കിരീട സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയായി. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ടോട്ടൻഹാം 1-1 നു സമനില വഴങ്ങിയതോടെ നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു മത്സരം കളിച്ച ലിവർപൂൾ നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രം അവരെക്കാൾ മുന്നിലാണ്. അതേസമയം ടോപ് ഫോർ പോരാട്ടത്തിൽ ആഴ്‌സണലിന് പിറകിൽ ആണ് ടോട്ടൻഹാം. മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ച ലിവർപൂൾ ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. അതേസമയം ടോട്ടൻഹാം ആവട്ടെ പലപ്പോഴും ലിവർപൂൾ പ്രതിരോധത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ആവേശകരമായ ആദ്യ പകുതിയിൽ അലക്‌സാണ്ടർ അർണോൾഡിന്റെ കോർണറിൽ നിന്നു വാൻ ഡെയിക്കിന്റെ ഹെഡർ ബാറിൽ തട്ടി മടങ്ങി. ഹോൾബെയിറിന്റെ ലോങ് റേഞ്ചർ ഷോട്ട് ലിവർപൂൾ താരങ്ങളുടെ ദേഹത്ത് തട്ടി ബാറിൽ തട്ടി മുകളിലേക്ക് പോയി. തുടർന്ന് ലൂയിസ് ഡിയാസിനും സാദിയോ മാനെക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ അവർക്ക് ആയില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ടോട്ടൻഹാം ആണ് ലിവർപൂളിനെ ഞെട്ടിച്ചു മത്സരത്തിൽ മുന്നിൽ എത്തിയത്. 56 മത്തെ മിനിറ്റിൽ ടോട്ടൻഹാം മത്സരത്തിൽ മുന്നിലെത്തി. കെയിനിൽ നിന്നു ലഭിച്ച ബോളിൽ നിന്നു റയാൻ സെസഗ്നോൻ നൽകിയ ലാസിൽ നിന്നു സോൺ ആണ് അവർക്ക് ആയി ഗോൾ നേടി നൽകിയത്.

20220508 050217

സീസണിൽ ലീഗിൽ സോൺ നേടുന്ന ഇരുപതാം ഗോൾ ആയിരുന്നു ഇത്. ബെയിലിന് ശേഷം പെനാൾട്ടികൾ ഇല്ലാതെ ടോട്ടൻഹാമിനു ആയി പ്രീമിയർ ലീഗിൽ 20 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരം ആയി ദക്ഷിണ കൊറിയൻ താരം. ഗോൾ വഴങ്ങിയ ശേഷം ഗോൾ തിരിച്ചടിക്കാൻ ലിവർപൂൾ ശ്രമങ്ങൾ ഉണ്ടായി. എന്നാൽ മികച്ച രീതിയിൽ പ്രതിരോധിച്ച ടോട്ടൻഹാം അവരെ ഗോൾ നേടുന്നതിൽ നിന്നു തടഞ്ഞു. പലപ്പോഴും ഗോൾ എന്നു ഉറച്ച ഷോട്ടുകൾ ടോട്ടൻഹാം താരങ്ങൾ ബ്ലോക്ക് ചെയ്തു. 74 മത്തെ മിനിറ്റിൽ പക്ഷെ ലിവർപൂൾ സമനില ഗോൾ കണ്ടത്തി. തിയാഗോയുടെ പാസിൽ നിന്നു ലൂയിസ് ഡിയാസിന്റെ ഷോട്ട് ബെന്റക്കറിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ ലിവർപൂൾ സമനില നേടി. ഒരിക്കൽ കൂടി ലിവർപൂൾ രക്ഷകൻ ആയ ഡിയാസിന്റെ സമനില ഗോളിന് ശേഷം ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും രണ്ടു ടീമുകൾക്കും അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. ടോട്ടൻഹാം പ്രതിരോധത്തിൽ ക്രിസ്റ്റിയൻ റൊമേരോ അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം ആണ് നടത്തിയത്.