എന്തൊരു ഒരുമ! ഗോൾ അടിപ്പിച്ചും അടിച്ചും ലമ്പാർഡിനും ദ്രോഗ്ബക്കും ഒപ്പമെത്തി കെയിനും സോണും!

Wasim Akram

Screenshot 20220220 111553
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പരസ്പരം പങ്ക് ചേർന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പമെത്തി ടോട്ടൻഹാം ഹോട്സ്പറിന്റെ ഹാരി കെയിനും സോൺ ഹുങ് മിനും. നിലവിൽ പരസ്പരം 36 ഗോളുകളിൽ ആണ് ഇരു താരങ്ങളും പരസ്പരം പങ്ക് ചേർന്നത്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ രണ്ടാം ഗോൾ സോണിന്റെ പാസിൽ നിന്നു കെയിൻ നേടിയതോടെയാണ് ഇരുവരും ഈ റെക്കോർഡിന് ഒപ്പം എത്തിയത്.

Screenshot 20220220 111641Screenshot 20220220 111641Screenshot 20220220 111641

36 ഗോളുകൾ പരസ്പരം അടിക്കുകയും അടിപ്പിക്കുകയും ചെൽസി താരങ്ങൾ ആയ ഫ്രാങ്ക് ലമ്പാർഡ്, ദിദിയർ ദ്രോഗ്ബ എന്നിവർക്ക് ഒപ്പമാണ് നിലവിൽ കെയിനിന്റെയും സോണിന്റെയും സ്ഥാനം. ആഴ്‌സണൽ ഇതിഹാസങ്ങൾ ആയ തിയറി ഒൻറി, ഡെന്നിസ് ബെർകാമ്പ് എന്നിവരെ ഒക്കെ ഇരുവരും മുമ്പേ മറികടന്നിരുന്നു. നിലവിൽ ഈ റെക്കോർഡ് ഉടൻ ഇരുവരും ഈ സീസണിൽ തന്നെ തകർക്കും എന്നു ഏതാണ്ട് ഉറപ്പാണ്. സ്പെർസ് അക്കാദമിയിൽ നിന്നു വന്ന കെയിനും ലെവർകുസനിൽ നിന്നു ടീമിൽ എത്തിയ സോണും തമ്മിൽ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിൽ ഒന്നാണ് സമീപ വർഷങ്ങളിൽ ഉണ്ടായി വന്നത്.