ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു അവസാന മൂന്നിൽ നിന്നു പുറത്ത് കടന്നു എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിലപ്പെട്ട മറ്റൊരു ജയവുമായി എവർട്ടൺ. ലെസ്റ്റർ ആധിപത്യം കണ്ട മത്സരത്തിൽ മികച്ച രക്ഷപ്പെടുത്തലുകളും ആയി ഗോൾ കീപ്പർ പിക്ഫോർഡ് ആണ് എവർട്ടണിനു വിലപ്പെട്ട ജയം സമ്മാനിച്ചത്. 14 സ്ഥാനക്കാരായ ലെസ്റ്ററിന് ഇത് തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ജയം കാണാൻ ആവാതിരുന്നത്. നിലവിൽ ജയത്തോടെ 16 സ്ഥാനത്തേക്ക് കയറാൻ എവർട്ടണിനു ആയി.

Screenshot 20220508 212153

മത്സരത്തിൽ ആറാം മിനിറ്റിൽ അലക്സ് ഇയോബിയുടെ പാസിൽ നിന്നു വിറ്റാലി മൈകോലങ്കോ എവർട്ടണിനു മുൻതൂക്കം സമ്മാനിച്ചു. എന്നാൽ 11 മത്തെ മിനിറ്റിൽ എവർട്ടൺ പ്രതിരോധത്തിൽ മിനയും, കോൾമാനും തമ്മിലുള്ള ആശയക്കുഴപ്പം മുതലാക്കിയ പാറ്റ്‌സൺ ഡാക ലെസ്റ്ററിന് സമനില ഗോൾ നൽകി. 30 മത്തെ മിനിറ്റിൽ കോർണറിൽ നിന്നുള്ള റിച്ചാർലിസന്റെ ഹെഡർ ഗോൾ കീപ്പർ തട്ടി അകറ്റിയെങ്കിലും റീ ബോണ്ടിൽ മേസൻ ഹോൾഗേറ്റ് എവർട്ടണിനു രണ്ടാം തവണയും മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ ബാർൺസിന്റെ രണ്ടു മികച്ച ഷോട്ടുകളും പിക്ഫോർഡ് രക്ഷിച്ചു.