Site icon Fanport

പ്രീമിയർ ലീഗിൽ ഇന്ന് അതിനിർണായക പോരാട്ടം, ലിവർപൂൾ ഇന്ന് മാഞ്ചസ്റ്ററിൽ സിറ്റിക്ക് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കിരീട പോരാട്ടത്തിൽ ഏറെ നിർണായകമാകുന്ന മത്സരമാണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ഇന്ന് രണ്ടാമതുള്ള ലിവർപൂളിനെ നേരിടും. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് 73 പോയിന്റും ലിവർപൂളിന് 72 പോയിന്റുമാണ് ഉള്ളത്. ഇനി ആകെ അവശേഷിക്കുന്നത് 8 മത്സരങ്ങളും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ഇരുടീമുകൾക്കും അതിനിർണയാകമാകും.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം വിജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ ക്ലോപ്പിന് അത്ര നല്ല റെക്കോർഡ് ഇല്ല എന്നത് സിറ്റിക്ക് ഇന്ന് മുൻതൂക്കം നൽകുന്നു. പക്ഷെ ലിവർപൂളിന്റെ ഇപ്പോഴത്തെ ഫോം ആരെയും തോൽപ്പിക്കാൻ ആകുന്നതാണ്. ജോട, ലൂയിസ്, മാനെ, സലാ, ഫർമീനോ എന്നിവർ അടങ്ങുന്ന അറ്റാക്കിംഗ് നിര തന്നെയാണ് ലിവർപൂളിന്റെ കരുത്ത്.

യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാകും ഇന്നത്തേത്. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ നെറ്റ്വർക്കിലും കാണാം.

Exit mobile version