Site icon Fanport

പ്രീമിയർ ലീഗിൽ തിരികെയെത്താൻ ലീഡ്സിന് ഇനി ഒരു ജയം കൂടെ

16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് ലീഡ്സ് യുണൈറ്റഡ് തിരികെ എത്തുകയാണ്. ഇന്ന് സ്വാൻസി സിറ്റിയെ കൂടെ പരാജയപ്പെടുത്തിയതോടെ ലീഡ്സ് പ്രീമിയർ ലീഗിലേക്ക് അടുത്തു. ഇന്ന് അവാസാന നിമിഷം പാബ്ലോ ഹെർണാണ്ടസ് നേടിയ ഗോളാണ് സ്വാൻസിക്ക് 1-0ന്റെ വിജയം നൽകിയത്. ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ് ലീഡ്സ്‌.

43മത്സരങ്ങൾ കഴിഞ്ഞപ്പോൾ 84 പോയന്റാണ് ലീഡ്സ് യുണൈറ്റഡിന് ഉള്ളത്. ഇനി ആകെ മൂന്ന് റൗണ്ട് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ ആ മൂന്ന് മത്സരങ്ങളിൽ ഒരു വിജയം കൂടെ ലഭിച്ചാൽ തന്നെ ലീഡ്സിന് പ്രൊമോഷൻ ഉറപ്പാകും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളവർക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് നേരിട്ട് പ്രീമിയർ ലീഗിൽ എത്താം.

ഇപ്പോൾ മൂന്നാമതുള്ള ബ്രെന്റ്ഫോർഡിന് 78 പോയന്റാണ് ഉള്ളത്. എല്ലാ മത്സരങ്ങളും അവർ ജയിച്ചാലും 87 പോയന്റ് മാത്രമേ ആകു. ആ പോയന്റിലേക്ക് വെറും ഒരു വിജയം കൊണ്ട് ലീഡ്സിനെത്താം. 2003-04 സീസണിലായിരുന്നു അവസാനമായി ലീഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ കളിച്ചത്.

Exit mobile version