Site icon Fanport

വേതനം കുറക്കാൻ തയ്യാറായാൽ പ്യാനിചിനെ വാങ്ങാൻ യുവന്റസ് തയ്യാർ

ബാഴ്സലോണ വിടാൻ ശ്രമിക്കുന്ന പ്യാനിചിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ യുവന്റസ് തുടരും. രണ്ടു വർഷം മുമ്പ് യുവന്റസിൽ നിന്നായിരുന്നു പ്യാനിച് ബാഴ്സലോണയിൽ എത്തിയത്‌. എന്നാൽ ബാഴ്സലോണയിൽ താരത്തിന് കാര്യമായി തിളങ്ങാൻ ആയില്ല. വലിയ വേതനം ആണ് വാങ്ങുന്നത് എന്നത് കൊണ്ട് പ്യാനിച് ബാഴ്സലോണക്ക് ബാധ്യതയും ആയി. ഇത്തവണ പ്യാനിചിനെ ബാഴ്സലോണ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തു എങ്കിലും വലിയ വേതനം ആയതു കൊണ്ട് ആരും ഇതുവരെ താരത്തിനായി രംഗത്ത് എത്തിയില്ല.

അലെഗ്രി തിരികെ പരിശീലകനായി എത്തിയതോടെയാണ് യുവന്റസ് താരത്തിൽ താല്പര്യം കാണിച്ചത്. എന്നാൽ പ്യാനിച് വേതനം വലിയ തോതിൽ കുറച്ചാൽ മാത്രമെ ഈ നീക്കം നടക്കുകയുള്ളൂ. യുവന്റസ് ഇപ്പോഴും മധ്യനിരയിലേക്ക് ആദ്യ ടാർഗറ്റായി കണക്കാക്കുന്നത് ലൊകടെല്ലിയെ ആണ്. താരത്തിനായി അവർ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലുമാണ്. ആ നീക്കം നടന്നില്ല എങ്കിൽ യുവന്റസ് പ്യാനിചിനെ പരിഗണിച്ചേക്കും.

Exit mobile version