Site icon Fanport

ബാഴ്സലോണ അല്ലാതെ വേറെ എവിടേക്കും പ്യാനിച് ഇല്ല

യുവന്റസിന്റെ മധ്യനിര താരം പ്യാനിച് ബാഴ്സലോണക്ക് വേണ്ടി അല്ലാതെ ക്ലബ് വിടില്ല. പി എസ് ജിയും ചെൽസിയും പ്യാനിചിനായി വലിയ ഓഫറുകൾ മുന്നോട്ട് വെച്ചു എങ്കിലും ആ ഓഫറുകൾ താരം നിരസിച്ചതായാണ് റിപ്പോർട്ടുകൾ. ബാഴ്സലോണയിലേക്ക് പോകാൻ പറ്റും എങ്കിൽ മാത്രം ക്ലബ് വിടാം എന്നാണ് പ്യാനിചിന്റെ പക്ഷം. അതല്ല എങ്കിൽ താരം യുവന്റസിൽ തുടരും.

എന്നാൽ യുവന്റസ് ആകട്ടെ പ്യാനിചിനെ ഏതു ക്ലബിന് നൽകിയാലും ബാഴ്സലോണക്ക് നൽകണ്ട എന്ന തീരുമാനത്തിലാണ്. യുവന്റസ് ആവശ്യപ്പെട്ട ആർതുറിനെയോ അൻസു ഫതിയെയോ നൽകാൻ ബാഴ്സലോണ തയ്യാറാവാത്തതാണ് യുവന്റസും ബാഴ്സലോണയും ഉടക്കാൻ കാരണം. യുവന്റസിൽ അവസാന സീസണിൽ അത്ര മികച്ച പ്രവർത്തനം നടത്താതിരുന്ന പ്യാനിചിനെ വിൽക്കാൻ യുവന്റസ് തന്നെ ശ്രമിക്കുന്നുണ്ട്. 2016ൽ ആയിരുന്നു റോമ വിട്ട് പ്യാനിച് യുവന്റസിൽ എത്തിയത്.

Exit mobile version