Site icon Fanport

പ്യാനിച് ബാഴ്സലോണയിലേക്ക് തന്നെ

യുവന്റസിന്റെ മധ്യനിര താരം പ്യാനിചിനെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമം വിജയിക്കാൻ സാധ്യത. പ്യാനിചും ബാഴ്സലോണയുമായി കരാർ ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്യാനിചിനെ നൽകി ആർതുറിനെ സ്വന്തമാക്കാൻ ആണ് യുവന്റസ് ശ്രമികുന്നത്. എന്നാൽ ബാഴ്സലോണ ആർതുറിനെ വിട്ടു നൽകിയേക്കില്ല.

ആർതുറിനെ നൽകാതെ പണം നൽകി പ്യാനിചിനെ സ്വന്തമാക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. റാകിറ്റിചും വിദാലും ഒക്കെ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാലാണ് ഒരു പരിചയ സമ്പത്തുള്ള താരത്തെ ബാഴ്സലോണ ലക്ഷ്യമിടുന്നത്. യുവന്റസിൽ അവസാന സീസണിൽ അത്ര മികച്ച പ്രവർത്തനം നടത്താതിരുന്ന പ്യാനിചിനെ വിൽക്കാൻ യുവന്റസ് തന്നെ ശ്രമിക്കുന്നുണ്ട്. 2016ൽ ആയിരുന്നു റോമ വിട്ട് പ്യാനിച് യുവന്റസിൽ എത്തിയത്.

Exit mobile version