Site icon Fanport

വേർഡർ ബ്രെമനായി 150 ഗോളടിച്ച് പിസ്സാറോ

വേർഡർ ബ്രെമന് വേണ്ടി 150 ഗോൾ നേടി വെറ്ററൻ താരം ക്ലൗഡിയോ പിസ്സാറോ. ഇന്ന് ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ നേടിയ സമനില ഗോളിലൂടെയാണ് വെർഡർ ബ്രെമന് വേണ്ടി ഈ നാഴികകല്ല് അദ്ദേഹം പിന്നിട്ടത്. ബുണ്ടസ് ലീഗ കിരീടപ്പോരാട്ടം നിർണയിക്കുന്ന മത്സരത്തിൽ ഗോളടിച്ച് തന്നെ ഈ നേട്ടം സ്വന്തമാക്കാനായതിൽ അദ്ദേഹത്തിനഭിമാനിക്കാം. ഇന്നലെ വെർഡർ ബ്രെമൻ സമനില നേടിയില്ലായിരുന്നെങ്കിൽ ജർമ്മൻ കിരീടപ്പോരാട്ടം വീണ്ടും തുടർന്നേനെ.

ഇന്നലെ മുൻ ബയേൺ താരം കൂടിയായ പിസ്സാറോ ഗോളടിച്ചതോടു കൂടി നാല് പോയന്റിന്റെ ലീഡാണ് ബയേണിന് ലഭിച്ചത്. ബുണ്ടസ് ലീഗയിൽ ഏറ്റവും അധികം ഗോൾ നേടിയ വിദേശ താരങ്ങളിൽ രണ്ടാമതാണ് പിസ്സാറോ. വെർഡർ ബ്രെമന് പുറമേ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക്, കോളോൻ എന്നീ ടീമുകൾക്കും പ്രീമിയർ ലീഗ് ടീമായ ചെൽസിക്കും വേണ്ടി പിസ്സാറോ ബൂട്ടണിഞ്ഞിട്ടുണ്ട്.

Exit mobile version