Site icon Fanport

ഫിൽ നെവിൽ ഇംഗ്ലീഷ് വനിതാ ടീം പരിശീലക സ്ഥാനം ഒഴിയും

ഇംഗ്ലീഷ് വനിതാ ദേശീയ ടീം പരിശീലക സ്ഥാനത്ത് ഫിൽ നെവിൽ അധികകാലം ഉണ്ടാവില്ല. തന്റെ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടാൻ ആണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ തീരുമാനം. 2021ജൂലൈ വരെയാണ് നെവിലിന്റെ ഇംഗ്ലണ്ട് ടീമുമായുള്ള കരാർ. വനിതാ യൂറോ കപ്പ് കഴിഞ്ഞ് സ്ഥാനം ഒഴിയാനായിരുന്നു നെവിലിന്റെ പദ്ധതി. എന്നാൽ യൂറൊ കപ്പ് 2022ലേക്ക് നീട്ടിയതോടെ അടുത്ത വർഷം തന്നെ ചുമതല ഒഴിയാം എന്ന് നെവിൽ തീരുമാനിച്ചു.

2018ൽ ആയിരുന്നു നെവിൽ ഇംഗ്ലീഷ് ടീമിന്റെ ചുമതലയേറ്റത്. ഇംഗ്ലണ്ടിനെ കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിക്കാൻ നെവിലിനായിരുന്നു. ഇംഗ്ലീഷ് വനിതാ ടീം അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയർന്നതും നെവിലിന്റെ കീഴിലായിരുന്നു.

Exit mobile version