Site icon Fanport

ഫിൽ ജോൺസിനായി ന്യൂകാസിൽ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഫിൽ ജോൺസിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ടീമിൽ അവസരങ്ങൾ കുറഞ്ഞതിനാൽ താരവും ക്ലബ് വിടാൻ ശ്രമിക്കുകയാണ്‌. പ്രീമിയർ ലീഗ് ക്ലബ് തന്നെയായ ന്യൂകാസിൽ യുണൈറ്റഡ് ആണ് ജോൺസിനായി രംഗത്ത് ഉള്ളത്. 12 മില്യൺ നൽകിയാൽ താരത്തെ നൽകാം എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പറയുന്നത്.

ന്യൂകാസിലിനൊപ്പം വെസ്റ്റ് ഹാമും താരത്തിനായി രംഗത്തുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഏറെ‌ വിമർശനങ്ങൾ നേരിടുന്ന താരമാണ് ഫിൽ ജോൺസ്. മഗ്വയറിനും ലിൻഡെലോഫിനും എറിക് ബയിക്കും ടുവൻസബെയ്ക്കുൻ പിറകിലാണ് ഇപ്പോൾ മാഞ്ചസ്റ്ററിൽ ഫിൽ ജോൺസിന്റെ സ്ഥാനം. 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് ഫിൽ ജോൺസ്.

Exit mobile version