ജംഷദ്പൂർ ഡിഫൻസിൽ ഇനി പീറ്റർ ഹാർട്ലി എന്ന വന്മതിലും

ജംഷദ്പൂർ എഫ്വ്സി അവരുടെ ഡിഫൻസിലേക്ക് വളരെ വലിയ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. ഇംഗ്ലീഷ് സെന്റർ ബാക്ക് പീറ്റർ ഹാർട്ലി ആണ് ജംഷദ്പൂർ നിരയിലേക്ക് എത്തുന്നത്. പീറ്റർ ഒരു വർഷത്തേക്കുള്ള കരാർ ജംഷദ്പൂരിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ജംഷദ്പൂർ നടത്തും. 32കാരനായ താരം സണ്ടർലാന്റിലൂടെ ഫുട്ബോൾ കരിയർ തുടങ്ങിയ താരമാണ്.

ജംഷദ്പൂരിന്റെ ക്യാപ്റ്റ്ൻ ആം ബാൻഡും പീറ്റർ ഹാർട്ലി സ്വന്തമാക്കൊയേക്കും. സ്കോടിഷ് ക്ലബായ മതർവെൽ ഉൾപ്പെടെയുള്ള ക്ലബുകളുടെ നായകനായിട്ടുള്ള താരമാണ് പീറ്റർ ഹാർട്ലി‌. അവസാന മൂന്ന് സീസണുകളിലായി മതർവെൽ ഡിഫൻസിലായിരുന്നു ഹാർട്ലി കളിച്ചിരുന്നത്. ഇംഗ്ലീഷ് ക്ലബായ സണ്ടർലാന്റിലൂടെ കരിയർ തുടങ്ങിയ ഹാർട്ലി ബ്ലാക്ക് പൂൾ, ബ്രിസ്റ്റൽ റോവേഴ്സ് എന്നീ ക്ലബുകൾക്ക് എല്ലാം വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version