Site icon Fanport

ഹീ ഈസ് ബാക്! മാർട്ടിൻ ടെയ്‌ലറിന് പകരം പീറ്റർ ഡ്രൂറി സ്‌കൈ സ്പോർട്സ് കമന്റേറ്റർ ആയി എത്തും!

സ്‌കൈ സ്പോർട്സിൽ നിന്നു നീണ്ട 33 കൊല്ലത്തിന് ശേഷം പടി ഇറങ്ങിയ മാർട്ടിൻ ടെയ്‌ലറിന് പകരക്കാരനായി മുഖ്യ ഫുട്‌ബോൾ കമന്റേറ്റർ ആയി ഇനി പീറ്റർ ഡ്രൂറി എത്തും. കഴിഞ്ഞ സീസണിൽ അമേരിക്കയിൽ സി.ബി.എസ് സ്പോർട്സിന് ആയി പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് കമന്ററി പറഞ്ഞ ഡ്രൂറി ഇതോടെ ഇംഗ്ലണ്ട് ടിവിയിലേക്ക് തിരിച്ചു വരും.

പീറ്റർ ഡ്രൂറി

സ്‌കൈ സ്പോർട്സ് പീറ്റർ ഡ്രൂറിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്ത് അങ്ങോളം ഒരുപാട് ആരാധകർ ഉള്ള പീറ്റർ ഡ്രൂറിയുടെ മടങ്ങി വരവ് വലിയ ആവേശം ആണ് ആരാധകർക്ക് സമ്മാനിക്കുന്നത്. ഇനി സ്‌കൈ സ്പോർട്സിന്റെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പീറ്റർ ഡ്രൂറി ആവും കമന്ററി പറയുക. ഇന്ത്യയിലും ഡ്രൂറി കമന്ററി പറയുന്ന മത്സരങ്ങൾ ആവും കൂടുതൽ ലഭ്യം ആവുക.

Exit mobile version