Site icon Fanport

ബയോ ബബിള്‍ ലംഘനം, പേഷ്വാര്‍ സല്‍മിയുടെ രണ്ട് താരങ്ങള്‍ ഫൈനലിനില്ല

ഇന്ന് നടക്കുന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ പേഷ്വാര്‍ സല്‍മി താരങ്ങളായ ഹൈദര്‍ അലിയും ഉമൈദ് ആസിഫും കളിക്കില്ല. ഇരുവരും ബയോ ബബിള്‍ ലംഘനം നടത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്.

ബയോ ബബിളിന് പുറത്ത് ആളുകളെ കണ്ടുവെന്നും ആവശ്യമായ സാമൂഹിക അകലം പാലിച്ചില്ലെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. പേഷ്വാറിന് വേണ്ടി ഇരു താരങ്ങളും 9 മത്സരങ്ങളിൽ ഈ സീസണിൽ കളിച്ചിരുന്നു.

ഹൈദര്‍ അലി 166 റൺസും ഉമൈദ് 8 വിക്കറ്റുമാണ് ടീമിനായി നേടിയിട്ടുള്ളത്. ഉമൈദ് ആസിഫ് നോക്ക്ഔട്ട് ഘട്ടത്തിൽ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് നേടിയിട്ടുള്ള താരമാണ്.

Exit mobile version