Site icon Fanport

പരിക്ക് മാറി ബയേണിൽ തിരിച്ചെത്തി പെരിസിച്

ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച് പരിക്ക് മാറി തിരിച്ചെത്തി. കൊറോണ ഭീതി ബുണ്ടസ് ലീഗ പുനരാരംഭിക്കാനിരിക്കെയാണ് താരം പരിശീലനത്തിൽ തിരിച്ചെത്തിയത്. യൂണിയൻ ബെർലിനെതിരായ ബയേണിന്റെ മത്സരത്തിന് പെരിസിച് ഉണ്ടാകും.

ഇന്റർ മിലാനിൽ നിന്നും ലോണിലാണ് ഇവാൻ പെരിസിച് ജർമ്മനിയിലെത്തുന്നത്. 20 മില്ല്യൺ യൂറോയോളം നൽകിയാൽ ഇന്ററിൽ നിന്നും പെരിസിചിനെ ബയേണിന് സ്വന്തമാക്കാം. പെരിസിചിന്റെ ബയേണിലെ ഭാവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 15 മത്സരങ്ങൾ ബയേണിനായി കളിച്ച പെരിസിച് 4 ഗോളുകളടിക്കുകയും 5 ഗോളുകൾക്ക് വഴിയുമൊരുക്കുകയും ചെയ്തു.

Exit mobile version