Picsart 23 04 30 12 42 16 165

“ട്രെബിൾ നേടിയില്ല എങ്കിൽ സിറ്റിക്ക് ഈ സീസൺ പരാജയപ്പെട്ട‌ സീസൺ ആയിരിക്കും” പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ മൂന്ന് കിരീടങ്ങളും ലക്ഷ്യമിടുന്നുണ്ട് എന്ന് പെപ് ഗ്വാർഡിയോള. ഇപ്പോൾ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഉള്ള സിറ്റി, ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും ഒപ്പം എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുണ്ട്‌. ഞങ്ങൾ ട്രെബിൾ നേടിയില്ലെങ്കിലോ പ്രീമിയർ ലീഗ് കിരീടം നേടിയില്ലെങ്കിലോ ഇത് ഒരു പരാജയ സീസൺ ആയിരിക്കും. ഈ ക്ലബിൽ കാര്യങ്ങൾ അങ്ങനെയാണ്‌. ഗ്വാർഡിയോള പറഞ്ഞു.

പ്രധാന കാര്യം ഞങ്ങൾ ഇപ്പോഴും എല്ലാ പോരാട്ടത്തിലും ഉണ്ട് എന്നതാണ്. കിരീടങ്ങൾ എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു, ഓരോ ഗെയിമും നന്നായി കളിക്കുക. അങ്ങനെ എങ്കിൽ ഞങ്ങൾ അസാധാരണമായ ഒന്നിൽ എത്തും. ഗ്വാർഡിയോള പറഞ്ഞു.

അവസാബ 10 വർഷത്തിൽ എല്ലാ വർഷവും മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരുന്നു. ഇത് സഹായിക്കും. നിങ്ങൾ ഇങ്ങനെ തുടർന്നാൽ ഒരു ദിവസം കിരീട നേട്ടം സംഭവിക്കും. ഈ സീസണിൽ ഞങ്ങൾ പ്രതീക്ഷ വെക്കുന്നു. പെപ് പറഞ്ഞു.

Exit mobile version