Site icon Fanport

പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ, ലോകത്ത് ഏറ്റവും കൂടുതൽ ഗോളടിച്ച താരമാകാൻ ഇനി ഒരു ഗോൾ കൂടെ

ഇന്നലെ യുവന്റസിനായി നേടിയ ഇരട്ട ഗോളോടെ ഒരു വലിയ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. 758 കരിയർ ഗോളുകൾ എന്ന നേട്ടത്തിൽ ആണ് റൊണാൾഡോ എത്തിയത്. രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ച് 758 ഗോളുകൾ ഇതുവരെ നേടാൻ റൊണാൾഡോക്ക് ആയി‌. 757 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം പെലെയെ ആണ് റൊണാൾഡോ ഇതോടെ മറികടന്നത്.

സ്പോർടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്. പെലെയെ മറികടന്നതോടെ റൊണാൾഡോയെ മുന്നിൽ ഇനി ഒരു ആൾ മാത്രമെ ഗോളിന്റെ എണ്ണത്തിൽ മുന്നിൽ ഉള്ളൂ. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികൻ ആണ് അത്. ബികാന് 759 ഗോളും ആണ് ഉള്ളത്..

റൊണാൾഡോയുടെ ഗോളുകൾ;

🇪🇸 Real Madrid: 450 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Man Utd: 118 ⚽
🇵🇹 Portugal: 102 ⚽
🇮🇹 Juventus: 83 ⚽
🇵🇹 Sporting: 5 ⚽

Exit mobile version