Site icon Fanport

പെഡ്രോ റോമയിലേക്ക് അടുക്കുന്നു

പെഡ്രോ റോമയിലേക്ക് തന്നെ എത്താൻ സാധ്യത. ഈ സീസണോടെ ചെൽസി വിടും എന്ന് പ്രഖ്യാപിച്ച സ്പാനിഷ് താരം പെഡ്രോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ റോമയാണ് പ്രധാനമായി രംഗത്ത്. രണ്ട് വർഷത്തെ കരാറിൽ പെഡ്രോയെ സ്വന്തമാക്കുകയാണ് റോമയുടെ ലക്ഷ്യം. ഇതിനായി ക്ലബും താരവുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ചെൽസിയുമായുള്ള പെഡ്രോയുടെ കരാർ ഈ സീസണോടെ റദ്ദാക്കും എന്ന് താരം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

32കാരനായ താരം 2015ൽ ആയിരുന്നു ചെൽസിയിൽ എത്തിയത്. ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ പെഡ്രോയ്ക്ക് ഇതുവരെ ആയി. പക്ഷെ ആദ്യ ഇലവനിൽ സ്ഥിരമായി അവസരം ലഭിക്കാത്തതാണ് താരത്തെ ചെൽസിയിൽ നിന്ന് അകറ്റിയത്. മുമ്പ് ബാഴ്സലോണയിൽ ആയിരുന്നു പെഡ്രോ കളിച്ചിരുന്നത്. സ്പെയിനിലേക്ക് മടങ്ങി പോകാൻ ആണ് താരം ആഗ്രഹിക്കുന്നത് എങ്കിലും മികച്ച ഓഫറുകൾ ഒന്നും താരത്തിന് ലഭിച്ചില്ല.

Exit mobile version