Site icon Fanport

പോൾ പോഗ്ബ ഈ സീസണിൽ ഇനി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ ഇനി ഈ സീസണിൽ കളിക്കില്ല. താരത്തിന്റെ പരിക്ക് ഭേദമാകാൻ ഒരു മാസത്തിൽ അധികം എടുക്കും എന്നും ഈ സീസണിൽ പോഗ്ബ കളിക്കില്ല എന്നും റാൾഫ് റാഗ്നിക്ക് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലിവർപൂളിനെതിരായ മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ആയിരുന്നു പോഗ്ബയ്ക്ക് പരിക്കേറ്റത്. പോഗ്ബക്ക് കാഫ് ഇഞ്ച്വറി ആണ്. താരത്തിന് നിർണായക മത്സരങ്ങൾ തന്നെയാണ് നഷ്ടമാകുന്നത്.

അടുത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെയും ചെൽസിയെയും ആണ് നേരിടേണ്ടത്. ടോപ് 4 യോഗ്യതയിലെ അവസാന പ്രതീക്ഷകൾ കാക്കണം എങ്കിൽ ഈ രണ്ട് മത്സരങ്ങളും യുണൈറ്റഡിന് ജയിക്കേണ്ടതുണ്ട്. പോഗ്ബ മാത്രമല്ല ഫ്രെഡ്, ഷോ, കവാനി എന്ന് തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണ്. പോഗ്ബയുടെ കരാർ ഈ സീസണോടെ അവസാനിക്കുന്നതിനാൽ ഇനി പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ കഴിഞ്ഞേക്കില്ല.

Exit mobile version