Site icon Fanport

പോ ലോപസ് റോമ വിട്ട് പോകും!

റോമ പോർച്ചുഗീസ് ഗോളിയായ റുയി പട്രിസിയോയെ സ്വന്തമാക്കും എന്ന് ഉറപ്പായതോടെ റോമയുടെ ഇപ്പോഴത്തെ ഗോൾ കീപ്പർ പോ ലോപസ് ക്ലബ് വിടാൻ തീരുമാനിച്ചു. ലോപസ് ഫ്രഞ്ച് ക്ലബായ മാഴ്സെയുമായി ചർച്ചകൾ നടത്തുകയാണ്. താരം മാഴ്സെയിൽ ഉടൻ കരാർ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2019ൽ റയൽ ബെറ്റിസി നിന്നായിരുന്നു പോ ലോപസ് റോമയിൽ എത്തിയത്.

20 മില്യൺ നൽകി ആയിരുന്നു അന്ന് റോമ താരത്തെ സ്വന്തമാക്കിയത്. അതിനെക്കാൾ കുറഞ്ഞ തുക മാത്രമെ മാഴ്സ താരത്തിനായി ഓഫർ ചെയ്യുന്നുള്ളൂ. മുമ്പ് എസ്പാനിയോളിന്റെയും ടോട്ടൻഹാമിന്റെയും വല കാത്തിട്ടുള്ള താരമാണ് ലോപസ്‌. സ്പെയിൻ ദേശീയ ടീമിനായും ലോപസ് കളിച്ചിട്ടുണ്ട്.

Exit mobile version