ചായയ്ക്ക് മുമ്പ് ഓസ്ട്രേലിയയ്ക്ക് രണ്ടാം നേട്ടം

അര്‍ദ്ധ ശതകം തികച്ച ജെയിംസ് വിന്‍സിന്റെ ക്യാച് ടിം പെയിന്‍ നഷ്ടമാക്കിയിരുന്നു.

- Advertisement -

ആഷസ് ആദ്യ ടെസ്റ്റിലെ ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനു രണ്ടാം വിക്കറ്റ് നഷ്ടം. 53 റണ്‍സ് നേടിയ മാര്‍ക്ക് സ്റ്റോണ്‍മാനെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് രണ്ടാം വിക്കറ്റ് നേട്ടം ഓസ്ട്രേലിയയ്ക്ക് നേടി കൊടുത്തത്. 126 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ജെയിംസ് വിന്‍സുമായി സ്റ്റോണ്‍മാന്‍ നേടിയത്. ചായയ്ക്ക് സമയത്ത് ജെയിംസ് വിന്‍സിനു(72*) കൂട്ടായി നായകന്‍ ജോ റൂട്ടാണ് ക്രീസില്‍. റൂട്ട് ഒരു റണ്‍ നേടിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിംഗ് തീരുമാനിച്ച ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു കുക്കിന്റെ വിക്കറ്റ്. എന്നാലും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ സ്റ്റോണ്‍മാന്‍-വിന്‍സ് സഖ്യം ഇംഗ്ലണ്ടിനെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കുകയായിരുന്നു. ഇരു താരങ്ങളും ഓസീസ് പേസ് ബൗളിംഗിനെ സധൈര്യം നേരിട്ടു തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ സ്വന്തമാക്കി. ഇതിനിടെ ലയണിന്റെ ഓവറില്‍ വിന്‍സിന്റെ ക്യാച്ച് ടിം പെയിന്‍ നഷ്ടമാക്കിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. ചായയ്ക്ക് മൂന്ന് ഓവറുകള്‍ ശേഷിക്കെയായിരുന്നു സംഭവം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement